SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

ദമ്പതികളെ ആദരിച്ചു

award

റാന്നി : ഒരേ ദിവസം ഡോക്ടറേറ്റ് നേടിയ ദമ്പതികളായ വടശ്ശേരിക്കര സ്വദേശി ജിതിൻ തോമസ് പാറേൽ, പാത്താമുട്ടം സ്വദേശിനി ലിൻസു തോമസ് എന്നിവരെ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ കൺസോർഷ്യവും രാജീവ് ഗാന്ധി സർവകലാശാലയും സംയുക്ത‌മായി നടത്തുന്ന പി എച്ച് ഡി കോഴ്സിൽ സൈക്യാട്രിക് നഴ്‌സിംഗിലാണ് ഇരുവരും ഗവേഷണം പൂർത്തിയാക്കിയത്. സി പി എം ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ, കോമളം അനിരുദ്ധൻ, ശശികല രാജശേഖരൻ, ബിനോയ് കുര്യാക്കോസ്, കെ.ആർ.രഞ്ജു, എൽ.ടി.ലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL