
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ല കളക്ടറും ചേർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർക്ക് നൽകി നിർവഹിച്ചു. ജോയിന്റ് പ്രോഗാം കോർഡിനേറ്റർ കെ.ഇ.വിനോദ് കുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |