SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

മോട്ടോർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ബി.എം.എസ്

bms

പത്തനംതിട്ട: മോട്ടോർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് നേതൃത്വത്തിലുള്ള സംയുക്ത മോട്ടോർ യൂണിയനുകൾ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ബി.എം.എസ് സംസ്ഥാന ട്രഷറർ സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ലൈറ്റ് മോട്ടോർ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി എസ്.ഹരിനാരായണൻ മുഖ്യപ്രഭാഷണം നടത്തി. പ്രൈവറ്റ് മോട്ടോർ യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.രഘുനാഥൻ, പ്രസിഡന്റ് പി.എസ്.ശശി, ലൈറ്റ് മോട്ടോർ യൂണിയൻ ജനറൽ സെക്രട്ടറി കെ.ജി.ശ്രീകുമാർ, ഓട്ടോറിക്ഷ യൂണിയൻ പ്രസിഡന്റ് വി.രാജൻ പിള്ള, കണ്ണൻ വെട്ടൂർ എന്നിവർ പ്രസംഗിച്ചു. അരുൺരാജ് മലയാലപ്പുഴ, പി.ജി.ഹരികുമാർ, രഞ്ജിത്ത് കോഴഞ്ചേരി, സുഭാഷ് കോഴഞ്ചേരി, രാജൻ പള്ളിക്കൽ, പി.എസ്.അനിൽകുമാർ, അനൂപ് കുമാർ, എൻ.വി.പ്രമോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL