SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

രണ്ടു പ്രളയം ; സാംസണ് നഷ്ടം അരക്കോടിയിലധികം

sam

റാന്നി : ടൗണിലെ പടക്കക്കച്ചവട കേന്ദ്രമായ സാംസൺ ഏജൻസീസ് ആൻഡ് ആർമറി ഷോപ്പിൽ വെള്ളം കയറി 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അപ്രതീക്ഷി​തമായി​ കടയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ സാധനങ്ങൾ നീക്കം ചെയ്യാനാകാതെ സാംസണും ജീവനക്കാരും കുഴങ്ങി. കടയിൽ മൂക്കറ്റം വെള്ളം നിറഞ്ഞതോടെ എല്ലാസാധനങ്ങളും ഉപേക്ഷിച്ച് ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങുകയായി​രുന്നു. 2018ലെ പ്രളയത്തിൽ കടകൂടാതെ സാസംണിന്റെ റാന്നി മറ്റയ്ക്കാട്ടുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. അന്നും 30ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. രണ്ടു പ്രളയങ്ങളി​ലുമായി 60ലക്ഷത്തിലധികം രൂപ നഷ്ടം സംഭവിച്ചു. 2018ലെ പ്രളയത്തിൽ വലിയ നഷ്ടം സംഭവിച്ചെങ്കിലും ഒരു രൂപപോലും ധനസഹായം ലഭിച്ചില്ല. കനത്ത നഷ്ടം സംഭവിച്ചതോടെ സർക്കാർ ധനസഹായം ലഭിച്ചില്ലെങ്കിൽ വ്യാപാരം തുടരാനാകി​ല്ലെന്ന് സാംസൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL