
മല്ലപ്പള്ളി : കാട്ടാമലയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം മല്ലപ്പള്ളി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്വായിപ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കീഴ്വായ്പൂര് സ്റ്റോർ മുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ളശേഷി സി.പി.എമ്മിനുണ്ട്. അതിക്രമം തുടരാനാണ് ശ്രമമെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഏറ്റെടുക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽ കുമാർ, ഏരിയ സെക്രട്ടറി ബിനുവർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.സുകുമാരൻ, സണ്ണി ജോൺസൺ, ഡോ.സജി ചാക്കോ, നിതിൻ കുമാർ, മോൻസി വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |