
തുവയൂർ: തുവയൂർ തെക്ക് സത്യവാൻ സ്മാരക ഗ്രന്ഥശാല & വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ, അനുമോദന സമ്മേളനം, ആദരിക്കൽ, എൻഡോവ്‌മെന്റ് വിതരണം, പഠനോപകരണ വിതരണം എന്നിവ സംഘടിപ്പിച്ചു. അഡ്വ. സി. വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോൺ സാമുവേൽ, കെ. ജി. വാസുദേവൻ, കെ. ജി. സുരേഷ് കുഴുവേലിൽ, വി. കെ. രമാദേവി, മിനി അച്ചൻകുഞ്ഞ്, അഡ്വ. എസ്. മനോജ്, വാർഡ് അംഗം സുമ മാത്യു, ബി. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. വായനശാല പ്രസിഡന്റ് ആർ. ബിന്ദു കവയിത്രിയും അധ്യാപികയുമായ പ്രസന്നകുമാരി എസ്. അടൂരിന്റെ "നൂൽ" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |