
നാറാണംമൂഴി: പ്രളയ ദുരിതബാധിതർക്ക് നൽകാനായി നാറാണംമൂഴി സെന്റ് ജോർജ് പള്ളി ഇടവകാംഗങ്ങളിൽ നിന്ന് ശേഖരിച്ച അവശ്യസാധനങ്ങൾ റാന്നി എം.എൽ.എ കെയർ പദ്ധതിയിലേക്ക് കൈമാറി. നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത ദുരിതാശ്വാസ സഹായ വിതരണം നിർവഹിച്ചു. പഴകുളം മധു എം.എൽ.എ സാധനങ്ങൾ ഏറ്റുവാങ്ങി. വികാരി ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ലിജിൻ തോമസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മർത്തമറിയം സമാജം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ , ജോൺ മാത്യു, സാജു പി മാത്യു, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |