
അടൂർ: വിവിധ പഞ്ചായത്തുകളിലെ പി.എച്ച്.സിയുടെ എട്ട് സബ് സെന്ററുകളുടെ നവീകരണത്തിന് നാഷണൽ ഹെൽത്ത് മിഷൻ പണം അനുവദിച്ചു. 55.50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. സി.വി.ശാന്തകുമാർ എം.എൽ.എ ആരോഗ്യ മന്ത്രി കെ.മുരളീധരന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. പള്ളിക്കൽ പഞ്ചായത്തിലെ പെരിങ്ങനാട്, അമ്മകണ്ടകര, കടമ്പനാട് സൗത്ത്, തൊടുവക്കാട്, കൊടുമൺ, അങ്ങാടിക്കൽ, തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മുട്ടം, ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ വയല എന്നീ സെന്ററുകൾക്കാണ് പണം അനുവദിച്ചത്. നവീകരണം എത്രയുംവേഗം നടപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് സി.വി.ശാന്തകുമാർ എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |