റാന്നി : മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിരൽ അടിച്ചൊടിക്കുകയും ചെയ്ത കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം പഴവങ്ങാടി അമ്മച്ചിക്കാട് തെങ്ങുംതറയിൽ ജോബി ജേക്കബ് ജോർജ് (43) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സ്ഥിരം മദ്യപാനിയായ ജോബി അമ്മയെ പശുത്തൊഴുത്തിൽ നിന്ന് വലിച്ച് പുറത്തിട്ട് തല ഭിത്തിയിൽ ഇടിപ്പിക്കുയും കമ്പുകൊണ്ടുള്ള അടിയിൽ വിരലിന് പൊട്ടലേൽക്കുകയും ചെയ്തു. കേസെടുത്ത റാന്നി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സിബി.എസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ നിതിൻ, അസീബ് അസീസ് എന്നിവർ ഉൾപ്പെട്ട സംഘം ജോബിനെ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |