SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

ക്യാമ്പിൽ സഹായം എത്തിച്ചു

citu

പത്തനംതിട്ട : കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കുന്നതിനാവശ്യമായ സാധനങ്ങൾ തിരുവല്ല നെടുമ്പ്രം പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ സാധനങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ ജില്ലാ സെക്രട്ടറി ജി.ബിജു ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണകുമാർ, ജില്ലാ ട്രഷറർ ടി.ജലജ, തിരുവല്ല ഏരിയാസെക്രട്ടറി പ്രകാശ് ബാബു, ജില്ലാ കമ്മിറ്റിയംഗം ജിൻസി പി.മാത്യു, യൂണിറ്റ് സെക്രട്ടറി സരിത.ടി.ആർ എന്നിവർ ചേർന്ന് സാധനങ്ങൾ കൈമാറി. ബി.ഹരികുമാർ, എൻ.കെ.ശശികുമാർ, തോമസ് ബേബി, വിനു, ഗ്രാമപഞ്ചായത്ത് അംഗം വൈശാഖ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL