
കിളിമാനൂർ: ദേശീയ അഗ്നിശമന സേനാ ദിനാചരണത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിലെ സേനാഗംങ്ങളും സിവിൽ ഡിഫൻസും ചേർന്ന് കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി അഗ്നിരക്ഷാനിലയത്തിൽ രാവിലെ പതാക ഉയർത്തിയ ശേഷം വെഞ്ഞാറമൂട് മുതൽ വാമനപുരം വരെ വാഹന റാലിയും സംഘടിപ്പിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് കോഓർഡിനേറ്റർ റോഷൻ,പോസ്റ്റ് വാർഡൻ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |