
നെടുമങ്ങാട് : നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആധിപത്യം ഉറപ്പിച്ചാണ് സിറ്റിംഗ് എം.എൽ.എ ജി.ആർ.അനിൽ 21583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.യു.ഡി.എഫ് ഭരിക്കുന്ന അണ്ടൂർക്കോണം പഞ്ചായത്ത് 738 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചു.7159 വോട്ട് അനിൽ നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി മീനാങ്കൽ കുമാറിന് 6421 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി യുവരാജ് ഗോകുലിന് 3184 വോട്ടും ലഭിച്ചു.പോത്തൻകോട് പഞ്ചായത്തിൽ 3012 വോട്ടിന്റെ ലീഡ് ജി.ആർ.അനിൽ നേടി.8087 വോട്ട് അനിൽ കരസ്ഥമാക്കിയപ്പോൾ യു.ഡി.എഫ് 5075 വോട്ടിലൊതുങ്ങി. മാണിക്കൽ പഞ്ചായത്തിൽ 3366 വോട്ടിന്റെ ഭൂരിപക്ഷം അനിലിനുണ്ട്.10442 വോട്ട് അനിൽ നേടിയപ്പോൾ യു.ഡി.എഫിന് 7076 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ യുവരാജ് ഗോകുൽ 6730 വോട്ട് നേടിയത് ശ്രദ്ധേയമാണ്.വെമ്പായം പഞ്ചായത്തിൽ അനിലിന് 2557 വോട്ടിന്റെ ലീഡുണ്ട്.5782 വോട്ട് പിടിച്ച ബി.ജെ.പി ഇവിടെയും മുൻ തിരഞ്ഞെടുപ്പുകളെക്കാൾ നില ഭദ്രമാക്കി.8116 വോട്ട് യു.ഡി.എഫ് നേടി.നെടുമങ്ങാട് നഗരസഭ ജി.ആർ.അനിലിന് 7328വോട്ടിന്റെ ഭൂരിപക്ഷമാണ് നൽകിയത്.എൽ.ഡി.എഫ് 17362 വോട്ടും യു.ഡി.എഫ് 10034 വോട്ടും ബി.ജെ.പി 9387വോട്ടും നേടി.നഗരസഭയിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ളത് 647വോട്ടിന്റെ വ്യത്യാസം മാത്രം.ബി.ജെ.പി 2016ൽ നേടിയ 37,000 വോട്ടിന്റെ റെക്കോഡ് മറി കടന്ന് 38,999വോട്ടുകൾ ഇക്കുറി യുവരാജ് ഗോകുൽ കരസ്ഥമാക്കി. എന്നാൽ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.പ്രശാന്ത് നേടിയ 49,867 വോട്ട് ഇത്തവണ മീനാങ്കൽ കുമാറിന് നിലനിറുത്താനായില്ല.47623 വോട്ടുമാത്രമാണ് ലഭിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ബദറുദ്ദീൻ 11918 വോട്ടുകൾ നേടിയതും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |