SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞ

ku

വക്കം: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കുവാൻ ദൃഢ പ്രതിജ്ഞയുമായി സാഹിത്യ, സാംസ്കാരിക പ്രവർത്തകർ. കായിക്കരയിലെ ജന്മഗൃഹം നിലനിന്ന തൊമ്മൻവിളാകത്തെ തറവാട് ഭൂമി സംരക്ഷിക്കാൻ തപസ്യ കലാ,സാഹിത്യ വേദി ജില്ലാസമിതി സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി യാത്രയുടെ ഭാഗമായാണ് ദൃഢ പ്രതിജ്ഞയെടുത്തത്. അനുസ്മരണ പ്രഭാഷണം, കവി സദസ്സ്, കാവ്യാലാപനം തുടങ്ങിയവ നടന്നു.ആശാൻ സ്മാരകത്തിൽ നിന്ന് കായിക്കരയിലേക്കാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ഉദ്ഘാടനം തപസ്യ വർക്കിംഗ് പ്രസിഡന്റ് പി.ജി.ഹരിദാസ് നിർവഹിച്ചു. സംഗീത സംവിധായകൻ ദർശൻ രാമൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സാംസ്കാരിക നായകന്മാരായ നെടുവട്ടം ഗോപാലകൃഷ്ണൻ, കാവാലം ശശികുമാർ ,അജയൻ കല്ലറ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഭാവന രാധാകൃഷ്ണൻ, ബാലചന്ദ്രൻ, എ.വി. രാജേന്ദ്രൻ, ജി.എൻ. മഹേഷ്‌, വൃന്ദാവനം പാർത്ഥസാരഥി, കെ.വി. രാജേന്ദ്രൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, അശോകൻ കായിക്കര, ബാബു കൃഷ്ണൻ, മഹേഷ്‌, ഭാരതന്നൂർ സോമശേഖരൻ, അരുൺ മണലൂർ, ബിപിൻ ചന്ദ്രപാൽ, കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ വക്കം അജിത്, കടയ്ക്കാവൂർ അജയബോസ്, അഞ്ചുതെങ്ങ് സജൻ,ബൈജു,സാബു,സുനിൽ.എസ്.വി,ഷിബു കടയ്ക്കാവൂർ,സരള കായിക്കര, ഷീന എസ്. ശിവൻ തുടങ്ങിയവർ പങ്കെടുത്തു. തപസ്യ ജില്ലാ സെക്രട്ടറി സുജിത് ഭവാനന്ദൻ,വെള്ളനാട് മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. കുമാരനാശാൻ പിറന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട് അവകാശികൾ ഇല്ലാതെ വർഷങ്ങളായി അനാഥമായി കിടക്കുകയാണ്. ഇവിടെ സ്വകാര്യ മത്സ്യലേല ചന്ത നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL