
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ഓൾ ഇന്ത്യ ഒ.ബി.സി - എസ്.സി/എസ്.ടി മഹാജന സഭയുടെ നേതൃത്വത്തിൽ സമ്മേളനം ചേർന്നു.സംസ്ഥാന പ്രസിഡന്റ് കെ.പി.ദുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു.ഈഴവ മഹാസഭ ദേശീയ പ്രസിഡന്റ് എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു.കെ.ബി.ചന്ദ്രദേവ് പ്രമേയം അവതരിപ്പിച്ചു.ആർ.രാജനെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.ഡോ.ലോറൻസ്,ബാബു സാം, അസൈനാർ ഊരകം,തോമസ് ജോസഫ്,ഡോ.എം.എച്ച്.ജയരാജ്,മുല്ലൂർ പങ്കജാക്ഷൻ വൈദ്യർ,രാജേന്ദ്രബാബു ആറ്റിങ്ങൽ,ശങ്കർജി നാടാർ,ദാമോധരൻ കോഴഞ്ചേരി,പാസ്റ്റർ തൊഴുക്കൽ സാബുലാൽ,സിന്ധു ഹരിദാസ്,ദേവൂട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |