SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.00 AM IST

വീടുകയറി ആക്രമണം; മൂന്നുപേർ പിടിയിൽ

വെള്ളറട: മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. കുട്ടമല കിഴക്കിൻകര പുറുത്തിപ്പാറ ഇലങ്കമണ്ണടി കിഴക്കിൻകര വീട്ടിൽ പ്രതീഷ് (39) പന്ത മാധവ മന്ദിരത്തിൽ രാഗുൽ. വി. നായർ (36) കുട്ടമല അയ്യരം കുഴി വീട്ടിൽ സനൽ (34) എന്നിവരാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. വാഴിച്ചൽ കളിവിളാകം ചിറയ്ക്കരയിലുള്ള വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ 3ന് പുലർച്ചെ 1.30ഓടെയാണ് സംഭവം. മുഖം മറച്ചെത്തിയ നാലംഗ സംഘം വെട്ടുകത്തിയും സ്റ്റീൽ പൈപ്പുമായി വീടിന്റെ മുൻവശത്തെ വാതിൽ വെട്ടിപൊളിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മയുടെ പിതാവിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL