
ശംഖുംമുംഖം: ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന യുവാവിനെ മുൻ വൈരാഗ്യത്തെ പേരിൽ തലയ്ക്കടിച്ച് പരിക്കേല്പിച്ചയാൾ പിടിയിൽ. കരമന നെടുങ്കാട് സ്വദേശി ചക്കര എന്ന അഖിൽ കൃഷ്ണയെയാണ് (25) പൂന്തുറ പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി അമ്പലത്തറ മിൽമയ്‌ക്ക് മുന്നിലായിരുന്നു സംഭവം.
ഇടയാർ സ്വദേശി വിജയ്‌യുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത മുട്ടത്തറ സ്വദേശി അജീഷിനെയാണ് റോഡിൽ കിടന്ന ഇരുമ്പ് ബോർഡെടുത്ത് ആക്രമിച്ചത്. തടയാൻ ശ്രമിച്ച വിജയ്‌ക്കും പരിക്കേറ്റു. പരാതിയിൽ കേസെടുത്ത പൊലീസ് അഖിലിനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |