നെടുമങ്ങാട്: കൊല്ലംങ്കാവ് പന്നിയോട്ടുകോണം ചിത്തിരയിൽ മീനാങ്കൽ ജിഷ്ണു (23)വിനേയും ഭാര്യ അരുണിമയെയും വീട്ടിൽ കയറി മർദ്ദിച്ച മൂന്നംഗസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ മംഗലപുരം സ്വദേശികളാണെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. പ്രതികൾ ഉടൻ പിടിയിലാകും. 14ന് വൈകിട്ട് 5ഓടെ വീട്ടിലെത്തി രണ്ട് വശത്തെയും വാതിൽ കുറ്റിയിട്ട ശേഷം ജിഷ്ണുവിന്റെ കഴുത്തിൽ വെട്ടുകത്തി വച്ച് ആക്രമിച്ചെന്നാണ് പരാതി. രണ്ട് പേരുടെയും ഫോണുകൾ പിടിച്ചു പറിച്ചതായും ടിവി, ഫാൻ എന്നിവ അടിച്ചു പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. വെട്ടുകത്തി കൊണ്ട് വെട്ടിയപ്പോൾ ഒഴിഞ്ഞ മാറുന്നതിനിടെ ഇടത് ഷോൾഡറിൽ പരിക്കേറ്റ ജിഷ്ണു നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |