SignIn
Kerala Kaumudi Online
Thursday, 18 June 2026 5.23 AM IST

കുണ്ടും കുഴിയും നിറഞ്ഞ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഗ്യാരേജ്

hi

വെഞ്ഞാറമൂട്: അധികൃതരുടെ അവഗണനയിൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഗ്യാരേജ് നശിക്കുന്നു.ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോകളിൽ ഒന്നാണ് വെഞ്ഞാറമൂട് ഡിപ്പോ.എന്നിട്ടും നവീകരണമൊന്നും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.നെല്ലനാട് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്. ജീവനക്കാരും യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുമ്പോഴും വികസനപ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.

മാർക്കറ്റിന് സമീപമുള്ള 60 സെന്റ് സ്ഥലവും കെട്ടിടങ്ങളും നെല്ലനാട് ഗ്രാമപഞ്ചായത്ത് ഡിപ്പോയ്ക്കായി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ വികസനവും ഇവിടെ നടപ്പിലാക്കിയിട്ടില്ല.

നിലവിൽ 24 ജീവനക്കാരുള്ള ഗ്യാരേജിലെ ഇലക്ട്രിക്കൽ,ബ്ലാക്ക് സ്മിത്ത്,പെയിന്റിംഗ് സെക്ഷനുകൾക്ക് പറയാനുള്ളത് ദുരിത കഥ മാത്രം.കോർപ്പറേഷനിൽ തന്നെ ഇത്രയും മോശം അവസ്ഥയിലുള്ള മറ്റൊരു ഗ്യാരേജ് കാണില്ലെന്നാണ് ജീവനക്കാർ പറയുന്നത്.എത്രയും വേഗം ഗ്യാരേജ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL