
വിഴിഞ്ഞം: മേയാൻവിട്ട പോത്തിനെ കാണാനില്ല, വീട്ടുകാർ തലങ്ങും വിലങ്ങും അന്വേഷിച്ചു. ഒടുവിൽ ഉടമ തന്റെ ബൈക്കിന്റെ ഹോൺ നീട്ടിയടിച്ചതോടെ സമീപത്തെ കിണറ്റിൽ നിന്ന് പോത്ത് പ്രതികരിച്ചു. ചെന്നുനോക്കിയപ്പോൾ 20അടി താഴ്ചയുള്ള കിണറ്റിൽ ഉടമയെകാത്ത് കിടക്കുകയാണ് പോത്ത്. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് പോത്തിനെ രക്ഷിച്ചു. വെണ്ണിയൂർ അമ്മാന്തോട്ടകുളം തുമ്പോട്ടുവിളാകം സൗപർണികയിൽ സിന്ധുദേവിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് സമീപത്തെ ഷീബാരാജന്റെ പറമ്പിലെ കിണറ്റിൽ വീണത്. ഉടമയുടെ ബൈക്കിന്റെ ഹോൺകേട്ടാൽ പോത്ത് എപ്പോഴും ശബ്ദമുണ്ടാക്കി പ്രതികരിക്കാറുണ്ട്. ഏറെനേരം തെരഞ്ഞിട്ടും കണ്ടെത്താതെ വന്നതോടെയാണ് ഉടമ ബൈക്കിന്റെ ഹോൺ നീട്ടിയടിച്ചത്. ഏകദേശം ഒന്നരമണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വയസ് പ്രായമുള്ള പോത്തിനെ കരയ്ക്കെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |