
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ മോഷണം പതിവാകുന്നു. ഡാലി സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള തട്ടുകട കുത്തിത്തുറന്ന് വൻതോതിൽ സാധനങ്ങൾ കവർന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
കടയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ബേക്കറി സാധനങ്ങളും സിഗരറ്റ് ഉത്പ്പന്നങ്ങളും ഉൾപ്പെടെ അയ്യായിരം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോയതായി ഉടമ പറഞ്ഞു. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുളത്തൂപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മോഷണങ്ങൾ നടക്കുന്നത് നാട്ടുകാരിൽ ആശങ്കയും പ്രതിഷേധവും വർദ്ധിപ്പിച്ചിരിക്കുകയാണ്. മോഷ്ടാക്കളെ പിടികൂടുന്നതിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന്, പ്രദേശത്ത് വരുംദിവസങ്ങളിൽ നാട്ടുകാർ സംയുക്തമായി ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |