പെരുമ്പാവൂർ: മോഷണശ്രമത്തിനിടെ വീട്ടമ്മയ്ക്കുനേരെ അതിക്രമം കാണിച്ച മോഷ്ടാവിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടിവീട്ടിൽ എബിൻ ടോമിയാണ് (27) പിടിയിലായത്. കഴിഞ്ഞ പത്തിന് വൈകിട്ട് കാരാട്ടുപള്ളിക്കരയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയംനോക്കി അകത്തുകടന്ന പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വീട്ടമ്മ തിരിച്ചെത്തിയതോടെ പ്രതി വീടിനുള്ളിൽ ഒളിച്ചു. തുടർന്ന് ഇയാൾ വീട്ടമ്മയ്ക്ക് നേരെ അതിക്രമം കാണിക്കുകയായിരുന്നു. മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് പ്രതി എത്തിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് എബിൻ ടോമിയെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, എ.എസ്.ഐ എം.ബി. സുബൈർ, സീനിയർ സി.പി.ഒമാരായ ഷിജോ പോൾ, രജിത് രാജൻ, സി.പി.ഒമാരായ എ.കെ. നജ്മി, ടി.കെ. സന്ധ്യ, പി.കെ. ഹാരിസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |