
വക്കം: അച്ഛനെ പരിചരിക്കാൻ നിന്ന ആളിനെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.കടയ്ക്കാവൂർ വിനായക ഭവനിൽ ശശികുമാറാണ് പിടിയിലായത്.ശശികുമാറിന്റെ അച്ഛനെ പരിചരിക്കാൻ നിന്ന കടയ്ക്കാവൂർ അംഗിളിമുക്ക് ഗീതാഞ്ജലി വീട്ടിൽ സുകൃതിക്കുട്ടനെയാണ് ആക്രമിച്ചത്.മാരകമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അച്ഛനെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് ശശികുമാറും സഹോദരിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും,തുടർന്ന് നടന്ന സംഘർഷത്തിലാണ് സുകൃതിക്കുട്ടന് പരിക്കേറ്റത്. കുപ്പി ചില്ല് കൊണ്ട് തലയിലും കൈയിലും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ്.എച്ച്.ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിത്ത്,എ.എസ്.ഐ ജയപ്രസാദ്,മനോജ്,ശ്യാം,സുഗുണൻ ഇന്ദ്രജിത്ത്,സാബു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |