കല്ലറ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ടാൽ റോപ്പിന്റെ ഓഫീസുകൾ പൊലീസ് സീൽ ചെയ്തു.ഓഫീസിലുണ്ടായിരുന്ന രേഖകൾ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പാങ്ങോട് പൊലീസിന്റെ നേതൃത്വത്തിൽ കല്ലറയിലെ ഓഫീസും,പാലോട് പൊലീസിന്റെ നേതൃത്വത്തിൽ പെരിങ്ങമ്മല, ചിതറ തുടങ്ങി ഇടങ്ങളിലെ ഓഫീസുകളുമാണ് പരിശോധിച്ച് സീൽ ചെയ്തത്.
ടാൽറോപ്പിന്റെ കൊച്ചിയിലെ ഓഫീസിൽ നിന്നും 300 ജീവനക്കാരെ ശമ്പളം നൽകാതെ പിരിച്ചുവിട്ട നടപടി വിവാദമായിരുന്നു. തുടർന്ന് പരാതികൾ വന്നുതുടങ്ങിയപ്പോൾ ഡയറക്ടർ ബോർഡ് മെമ്പർമാരിലൊരാളായ യഹിയയെ അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങമ്മല,പാങ്ങോട്,ചിതറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |