SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

കേരള കൗമുദി വാർത്തയ്ക്ക് ഉടനടി പരിഹാരം: കച്ചേരി ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് തെളിഞ്ഞു

light

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് വീണ്ടും തെളിഞ്ഞു.മാസങ്ങളായി ട്രാഫിക് ലൈറ്റ് അണഞ്ഞുക്കിടക്കുന്നതായി ചൂണ്ടിക്കാട്ടി കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ്,ലൈറ്റ് തെളിക്കാൻ അധികൃതരെത്തിയത്.

ഏറെനാളായി പ്രവർത്തനരഹിതമായി കിടന്ന ലൈറ്റാണ് ഇന്നലെ കെൽട്രോൺ താത്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കിയത്.

ഓണത്തിരക്കേറിയിട്ടും ജംഗ്ഷനിലെ ട്രാഫിക്ക് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് കാട്ടി ഇന്നലെ കേരളകൗമുദി ചിത്രം സഹിതം വാർ‌ത്ത നൽകിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഇടപെടുകയായിരുന്നു.

ഉന്നതരുടെ ഇടപെടലിലാണ് കച്ചേരി ജംഗ്ഷനിൽ കെൽട്രോൺ താത്കാലിക ഇടപെടൽ നടത്തിയത്.ദേശീയപാതയിലെ ഓണത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക്ക് വാർഡന്മാർക്ക് പുറമെ ട്രാഫിക്ക് പൊലീസിന്റെ സേവനവും വേണമെന്ന് വ്യാപാരികളും, യാത്രക്കാരും ആവശ്യപ്പെടുന്നു.

ദേശീയപാതയിൽ ട്രാഫിക്ക് ലൈറ്റുകളുടെ പരിപാലനം കെൽട്രോണിനാണ്.കഴിഞ്ഞ കാലത്ത് നൽകിയ സേവനങ്ങൾക്ക് പണം നൽകാത്തതുകൊണ്ട് അറ്റകുറ്റപ്പണികളിൽ നിന്ന് കെൽട്രോൺ പിന്മാറിയിരിക്കുകയായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL