SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

അലോകി 2025 ഇന്ന്

1
1

തൃശൂർ: കുട്ടനെല്ലൂർ സി.അച്ചുതമേനോൻ ഗവ. കോളേജിലെ കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന ഇന്റർ കോളീജിയറ്റ് മാനേജ്‌മെന്റ് ഫെസ്റ്റ് അലോകി 2025 ഇന്ന് നടക്കും. ഒന്നര ലക്ഷത്തോളം രൂപ സമ്മാനത്തുകയുള്ള ഫെസ്റ്റിൽ പതിനഞ്ചിൽപ്പരം മാനേജ്‌മെന്റ് നോൺ മാനേജ്‌മെന്റ് ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരുയ്ക്കും. കഴിഞ്ഞ ഏഴ് വർഷം തുടർച്ചയായി ഇത്തരമൊരു ഫെസ്റ്റ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ കോളേജാണ് കുട്ടനെല്ലൂർ സി. അച്ചുതമേനോൻ ഗവ. കോളേജ്. കോമേഴ്‌സ് വിഭാഗം മേധാവി പി.കെ. വിജയൻ, അദ്ധ്യാപകരായ ഡോ. അജിതാറാണി ഉണ്ണിക്കൃഷ്ണൻ, വി.സി.സന്തോഷ്, വിദ്യാർത്ഥി പ്രതിനിധികളായ റൊണാൾഡസ് നെൽസൺ, ആകാശ് സുരേഷ് എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL