SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

തീരദേശ ഹർത്താലിന് എൽ.ഡി.എഫ് പിന്തുണ

strike

തൃശൂർ: കടൽ മണൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളികൾ നടത്തുന്ന തീരദേശ ഹർത്താലിന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു. കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മണൽ ഖനനത്തിനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്നും തീരദേശത്തുള്ള ജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന തിരുമാനത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. പാരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് കണ്ണീര് നൽകുന്ന മണലൂറ്റുന്നതിനുള്ള തീരുമാനം ഉടനടി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. 27നാണ് മത്സ്യ തൊഴിലാളികളുടെ തീരദേശ ഹർത്താൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL