തൃശൂർ : ബൂത്തിൽ കയറി സ്ഥാനാർത്ഥിയായ ടി.എൻ.പ്രതാപനും സംഘവും അക്രമം അഴിച്ചു വിട്ടതായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.കെ.അനീഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണ്ടശാംകടവ് എസ്.എച്ച്.എസ് സെന്റ് മേരീസ് സ്‌കൂളിലെ 205ാം നമ്പർ ബൂത്തിലാണ് ബി.ജെ.പിയുടെ ബൂത്ത് എജന്റായ ചുള്ളിയിൽ ജയപ്രകാശിനെ മർദ്ദിച്ചത്. സ്ഥാനാർത്ഥിക്ക് മാത്രമേ ബൂത്തിൽ കയറാവൂ എന്നിരിക്കെ ആ ബൂത്തിൽ പോലും ഉൾപ്പെടാത്തവർ അതിക്രമിച്ചു കയറി. ഇതിന്റെ വീഡിയോ ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് കൈമാറി. തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി. നടപടി സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ജയപ്രകാശൻ ചികിത്സയിലാണ്. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ഭഗീഷ് പൂരാൻ, സബീഷ് മരുതയൂർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |