SignIn
Kerala Kaumudi Online
Monday, 27 April 2026 3.12 AM IST

വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും 13 ന്

Increase Font Size Decrease Font Size Print Page
photo

ഗുരുവായൂർ: ശ്രീ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും 13 ന് നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ വിവിധപരിപാടികളോടെ ആഘോഷിക്കും. സാംസ്‌കാരിക സമ്മേളനം, സമാദരണം വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് വാർഷികാഘോഷം. ഗുരുവായൂർ ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി ചടങ്ങ് ആരംഭിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയാകും. കിഴക്കൂട്ട് അനിയൻ മാരാർ, സദനം ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ കലാക്ഷേത്രം പ്രിൻസിപ്പാൾ കലാമണ്ഡലം രമ, ആർ നാരായണൻ, കെ.പി. കരുണാകരൻ, ബാലൻ വാറണാട്ട്, വി.എം.കൃഷ്ണൻ, എം.പി ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.