
തൃശൂർ: മോൾഡ് നിർമ്മിച്ച് നൽകിയതിലെ അപാകത ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊച്ചി മുല്ലശ്ശേരിൽ വീട്ടിൽ ജോയ് എബ്രാഹം നൽകിയ ഹർജിയിലാണ് അത്താണിയിലെ കൊച്ചിൻ ഡൈസ് ആൻഡ് മോൾഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർക്കുമെതിരെ വിധി വന്നത്. എതിർകക്ഷികൾ നിർമ്മിച്ചുനൽകിയ മോൾഡുകൾ ഉപയോഗക്ഷമമല്ലായിരുന്നു. ഒ.എച്ച്.എൻ.എസ് സ്റ്റീൽ ഉപയോഗിച്ചാണ് മോൾഡുകൾ നിർമ്മിച്ച് നൽകാമെന്നേറ്റതെങ്കിലും പാലിക്കപ്പെട്ടില്ല. തൃശൂർ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു, എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരാണ് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും ചെലവിലേക്ക് 25000 രൂപയും ഒമ്പത് ശതമാനം പലിശയും നൽകാൻ വിധിച്ചത്. ഹർജിക്കാരനായി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |