
തൃശൂർ: ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ തൊഴിൽ പരിശീലനം നൽകി ജോലി ഉറപ്പാക്കുന്ന 'സമർത്ഥനം ട്രസ്റ്റ് ഫൊർ ദി ഡിസേബിൾഡ്' പദ്ധതിയിലേക്ക് അപേക്ഷിക്കാം. റീട്ടെയിൽ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പരിശീലനം എറണാകുളം നോർത്ത് പറവൂരിനടുത്തുള്ള ട്രെയിനിംഗ് സെന്ററിൽ. പരിശീലനത്തോടൊപ്പം താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവസരങ്ങളും ട്രസ്റ്റ് മുഖേന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം: 18 മുതൽ 33 വയസ് വരെ. അവസാന തീയതി: ഏപ്രിൽ 14. വിവരങ്ങൾക്ക്: 7907019173, 6361511991. വാർത്താസമ്മേളനത്തിൽ എം. ഹരികൃഷ്ണൻ, പി.ടി. ആഷിഖ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |