
തൃശൂർ: ഫ്യൂച്ചർ ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 19ന് പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽ ഇന്റർനാഷണൽ ഫിഡെ ചെസ് ടൂർണമെന്റ് നടക്കും. ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ, ചെസ് അസോസിയേഷൻ കേരള എന്നിവയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ടി.എസ്. പട്ടാഭിരാമൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. നാലുലക്ഷം രൂപ വിവിധയിനങ്ങളിൽ സമ്മാനം നൽകും. റാപ്പിഡ് ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന മത്സരം രാവിലെ പത്തിന് ആരംഭിച്ച് വൈകിട്ട് ആറോടെ അവസാനിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ വിപിൻ വിജയൻ, പ്രസാദ് സുബ്രഹ്മണ്യൻ, സഫർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |