തൃപ്രയാർ: കരൾ സംരക്ഷണത്തിന് ആയുർവേദം എന്ന പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാൽപ്പത്തിയേഴാം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു മുഖ്യാതിഥിയായി. ശില്പശാല സംഘടിപ്പിച്ചു. ഡോ. സി.ഡി. ലീന, ഡോ. പി.ഉഷ, ഡോ. എം. എസ്. ഗോകുലൻ, ഡോ. അരുൺ കബീർ, ഡോ. ആര്യ മൂസ്സ്, ഡോ. പി. കെ. നേത്രദാസ്, ഡോ. ഹേമമാലിനി, ഡോ. ജിതേഷ് കെ.ജെ., ഡോ അർജുൻ എം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |