SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

വിദ്യാഭ്യാസ ആനുകൂല്യം ഉടൻ നൽകണം

photo

തൃശൂർ: സംസ്ഥാനത്തെ സ്‌കൂളുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. കഴിഞ്ഞകുറെ കാലമായി ആനുകൂല്യ വിതരണത്തിലുണ്ടാകുന്ന കാലതാമസവും അനിശ്ചിതത്വവും മൂലം പട്ടികജാതി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതും കൊഴിഞ്ഞുപോക്കും വർദ്ധിക്കുകയാണ്. ലംപ്‌സം ഗ്രാൻഡ്, പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. സ്‌കൂൾ തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL