
വേലുപ്പാടം : കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ വേലുപ്പാടത്തുള്ള ഫീൽഡ് റിസർച്ച് സെന്ററിൽ വെള്ളിയാഴ്ച പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10.30 ന് വരന്തരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് മീന മദനൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ. വി.ബി ശ്രീകുമാർ അദ്ധ്യക്ഷനാവും. വനവൃക്ഷ തൈകളുടെ വിതരണവും പരിസ്ഥിതി ദിനസന്ദേശവും പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.ഡി രതീഷ് നിർവഹിക്കും . ഡോ.സിൽജോ ജോസഫ് ,വി.സി ജിനേഷ്,സുഹറ, ജോഫി സി. മഞ്ഞളി എന്നിവർ പങ്കെടുക്കും. അന്നേ ദിവസം വനവൃക്ഷതൈകൾക്ക് അഞ്ച് രൂപ വീതം കിഴിവ് നൽകുമെന്ന് അധികൃതർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |