SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

'ഫിഫ ഫെസ്റ്റ്' സംഘടിപ്പിച്ചു

fifa

തൃശൂർ: ലോകകപ്പ് ഫുട്‌ബാളിനോട് അനുബന്ധിച്ച് തൃശൂർ മാർത്തോമ ഗേൾസ് ഹൈസ്‌കൂളിൽ 'ഫിഫ ഫെസ്റ്റ്' ഷൂട്ടൗട്ട് മത്സരവും കായിക പരിപാടികളും സംഘടിപ്പിച്ചു. 'ലഹരിക്കെതിരെ ഫുട്‌ബാൾ ലഹരി' എന്ന മുദ്രാവാക്യവുമായി നടത്തിയ ആയിരം ഗോളുകളടിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂർ ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ വരുൺ ഇ.ആദർശ് നിർവഹിച്ചു. നെറ്റ്‌ബാൾ ഇന്ത്യൻ ഇന്റർനാഷണൽ താരം ഐറിൻ അന്ന ജോൺ മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് ജോൺസൺ തെക്കേക്കര അദ്ധ്യക്ഷനായി. ഹെഡ്‌മാസ്റ്റർ റിൻസ് പി.സെബാസ്റ്റ്യൻ സ്വാഗതവും സിനി കുര്യൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ ഫുട്‌ബാൾ, ഫ്ലാഷ് മോബ് എന്നിവയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL