SignIn
Kerala Kaumudi Online
Sunday, 02 August 2026 4.12 AM IST

നിപ്മറിൽ എൻ.കെ.ജോർജ് സ്മൃതിദിനാചരണം

s

തൃശൂർ: നിപ്മർ സ്ഥാപകൻ എൻ.കെ.ജോർജ്ജിന്റെ മൂന്നാം സ്മൃതിദിന അനുസ്മരണം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിപ്മർ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥാപകന്റെ സ്മരണാർത്ഥം ഭിന്നശേഷിക്കുട്ടികൾക്കായി പ്രത്യേക ഇടപെടൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. എൻ.കെ.ജോർജ്ജിന്റെ സഹോദരൻ എൻ.കെ.ജോസഫ്, മകൾ ഡോ.ഡിംപിൾ ജോർജ്ജ് എന്നിവർ ഓർമ്മകൾ പങ്കുവച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി.ഷണ്മുഖൻ, ജില്ലാ പഞ്ചായത്ത് അംഗം കാവ്യാ രഞ്ജിത്ത്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.രാജു, നിപ്മർ പ്രിൻസിപ്പൽ അന്നാ ഡാനിയൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജോൺസൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL