
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഭരണകക്ഷി പ്രമേയം പാസാക്കി. 2026-27 സാമ്പത്തിക വർഷത്തിൽ ഫണ്ട് വെട്ടിക്കുറച്ചുവെന്നാരോപിച്ചാണ് പ്രമേയം. സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ജി. ജയസൂര്യ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.എൻ. ശശി പിന്താങ്ങി. പ്രമേയത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി. ഇടത് മുന്നണി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ. ചന്ദ്രശേഖരൻ ആരോപിച്ചു. തുടർന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. സ്ഥിരം സമിതി അദ്ധ്യക്ഷ സുനിമോൾ ജോജു, മായാ സുനിൽ, സി.വി. വിജയൻ, എം.കെ. ശരത് കുമാർ എന്നിവർ ഭരണകക്ഷിക്ക് നേതൃത്വം നൽകി. രണ്ട് ബി.ജെ.പി അംഗങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |