
തൃശൂർ: ജില്ലയിൽ അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മന്ത്രി ഒ.ജെ.ജനീഷിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മണ്ണിടിച്ചിൽ,വെള്ളപ്പൊക്ക സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും തഹസിൽദാർമാരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും കളക്ടർ നിർദ്ദേശം നൽകി. പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ഗേറ്റുകളുടെ നിലവിലുള്ള സ്ഥിതി തുടരാനും ജലനിരപ്പ് പരിശോധിച്ച് സ്ലൂയിസ് ഗേറ്റുകൾ തുറന്നു വയ്ക്കാനും യോഗത്തിൽ തീരുമാനമായി. പൊലീസ്,ഫയർഫോഴ്‌സ് വിഭാഗങ്ങൾ പൂർണസജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫിന്റെ 26അംഗ പ്ലാറ്റൂണും സജ്ജമാണ് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |