SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

കാർഷിക യന്ത്രങ്ങളുടെ പ്രദർശനം

d

തൃശൂർ: കാർഷിക യന്ത്രവത്കരണ മിഷനും കാർഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയും ചേർന്ന് കർഷക ദിനത്തോടനുബന്ധിച്ച് വനിത കർഷകർക്കായി 'സ്ത്രീ സൗഹൃദ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. കാർഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയിൽ 17,18,19 എന്നീ ദിവസങ്ങളിലായാണ് പ്രദർശനം. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ സ്ത്രീ സൗഹൃദ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും കാണുന്നതിനും പ്രവർത്തിപ്പിച്ചു നോക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ചെറിയ ടില്ലറുകൾ, പുൽവെട്ടിയന്ത്രങ്ങൾ, പ്രൂണറുകൾ, അടുക്കളത്തോട്ടത്തിനു ഉപയോഗിക്കാവുന്ന വിവിധ കാർഷിക ഉപകരണങ്ങൾ മുതലായ യന്ത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 8281200673.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL