SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

മാർക്‌സിസത്തെ ഗാന്ധിസവുമായി കണ്ണിചേർത്ത ചിന്തകൻ

e

തൃശൂർ: എയർകണ്ടിഷണർ മുറികളിലെ വരേണ്യ ശാസ്ത്ര ലോകത്ത് നിന്ന്, ലുങ്കിയും ബനിയനുമണിഞ്ഞ് സാധാരണക്കാരനിലേക്ക് ഇറങ്ങിവന്ന എം.പി.പരമേശ്വരൻ ഓർമ്മ. മോസ്‌കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പി.എച്ച്ഡിയും ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞ പദവിയും ഉപേക്ഷിച്ച് പൂർണസമയ വിപ്ലവകാരിയായ പരമേശ്വരൻ ജനങ്ങളുടെ മനസ്സിലാണ് സ്വന്തം ലബോറട്ടറി തീർത്തത്. ആറ്റം ബോംബിന്റെ നടുക്കത്തിൽ നിന്ന് ഉണർന്നൊരു തലമുറയുടെ പ്രതിനിധിയായിരുന്ന എം.പി, ശാസ്ത്രജ്ഞർക്ക് പരീക്ഷണശാലകൾക്ക് പുറത്തും വലിയ ചുമതലകളുണ്ടെന്ന് തിരിച്ചറിഞ്ഞു. 'എന്തിനാണ് ശാസ്ത്രം?' എന്ന ചോദ്യത്തിന് 'ശാസ്ത്രം സാമൂഹിക വിപ്ലവത്തിനുള്ളതാണ്' എന്നതായിരുന്നു മറുപടി.

മാർക്‌സിസവും ഗാന്ധിസവും സമന്വയിപ്പിച്ചു


അടിസ്ഥാനപരമായി ഒരു മാർക്‌സിസ്റ്റായിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ജനാധിപത്യത്തിനും വികേന്ദ്രീകരണത്തിനും ഊന്നൽ നൽകി അദ്ദേഹം സ്വന്തമായി വഴിവെട്ടിത്തെളിച്ചു. ഗാന്ധിജിയുടെ 'ഗ്രാമസ്വരാജ്' എന്ന സങ്കൽപ്പത്തെയും മാർക്‌സിന്റെ വികേന്ദ്രീകരണ കാഴ്ചപ്പാടുകളെയും കൂട്ടിയിണക്കി 'നാലാം ലോക സിദ്ധാന്തം' അവതരിപ്പിച്ചു. ഉത്പാദനത്തെക്കാൾ 'മാനവസന്തുഷ്ടി'ക്കായിരിക്കണം വികസനം എന്ന് അദ്ദേഹം വിശ്വസിച്ചു. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും വൈജ്ഞാനികവും സാംസ്‌കാരികവുമായ പ്രവർത്തന മേഖലകളിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL