SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

റിലയൻസും സാംസംഗും ഗ്രീൻ അമോണിയ വിതരണ കരാറിൽ

reliance-sumsung

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസും ദക്ഷിണ കൊറിയയിലെ സാംസംഗ് സി & ടി കോർപ്പറേഷനും ഗ്രീൻ അമോണിയ വിതരണത്തിന് 15 വർഷത്തെ ദീർഘകാല വാങ്ങൽ കരാറിൽ ഒപ്പുവച്ചു. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കരാർ പ്രാബല്യത്തിലാകും.
മുന്നൂറ് കോടി ഡോളറിലധികം മൂല്യമുള്ള ഈ ഇടപാട് ലോകത്തിലെ ഏറ്റവും വലിയ ദീർഘകാല ഗ്രീൻ അമോണിയ ഓഫ്‌ടേക്ക് കരാറുകളിലൊന്നാണ്.
കരാറിലൂടെ ഗ്രീൻ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നേടാനാകും. ശുദ്ധ ഊർജ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ഉൾപ്പെടെയുള്ള ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായാണ് പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360