SignIn
Kerala Kaumudi Online
Monday, 11 May 2026 3.30 AM IST

ഐ.സി.ഐ.സി.ഐ പ്രു ലൈഫ് വാല്യൂ 30 ഇഡക്‌സ് ഫണ്ട്

Increase Font Size Decrease Font Size Print Page
icici

കൊച്ചി: ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാനുകൾക്കായി പുതിയ ബി.എസ്.ഇ എൻഹാൻസ്ഡ് വാല്യൂ 30 ഇഡക്‌സ് ഫണ്ട് പുറത്തിറക്കി. മികച്ച സാമ്പത്തിക അടിത്തറയുള്ളതും വിപണിയിൽ ആകർഷകമായ മൂല്യത്തിൽ ലഭ്യമായതുമായ ലാർജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളിൽ നിക്ഷേപിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി വർദ്ധിപ്പിക്കാൻ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാൽ കൂടുതൽ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിംഗ്‌സ്-ടു-പ്രൈസ്, സെയിൽസ്-ടു-പ്രൈസ് എന്നീ സാമ്പത്തിക ഘടകങ്ങൾ അടിസ്ഥാനമാക്കി ബി.എസ്.ഇ ലാർജ്-മിഡ്ക്യാപ് വിഭാഗത്തിൽ നിന്നുള്ള 30 മികച്ച കമ്പനികളെയാണ് ഈ ഫണ്ടിനായി തിരഞ്ഞെടുക്കുന്നത്. മൂന്ന് വർഷത്തിനിടെ 32 ശതമാനവും 10 വർഷത്തിനിടെ 19.4 ശതമാനവും വാർഷികാദായം നൽകിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങളനുസരിച്ച് വർഷത്തിൽ രണ്ടുതവണ പോർട്ട്ഫോളിയോ പുനഃക്രമീകരിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360