SignIn
Kerala Kaumudi Online
Monday, 11 May 2026 3.30 AM IST

പുതിയ ഷോറൂമുകൾ തുറന്നു കെഷ്വിൻ ഹ്യൂണ്ടായി

Increase Font Size Decrease Font Size Print Page
hundai

കൊച്ചി: വാഹന നിർമ്മാണ കമ്പനിയായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്.എം.ഐ.എൽ) ഡീലർഷിപ്പായ കെഷ്വിൻ ഹ്യൂണ്ടായ് കൊച്ചിയിൽ പുതിയ രണ്ടു ഷോറൂമുകളും സർവീസ് സെന്ററും ആരംഭിച്ചു. മാമംഗലം, കളമശേരി ഷോറൂമുകളുടെയും സർവീസ് സെന്ററിന്റെയും ഉദ്ഘാടനം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തരുൺ ഗാർഗ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡി.എച്ച് പാർക്ക് എന്നിവർ നിർവഹിച്ചു.

ഹ്യുണ്ടായി സോണൽ ബിസിനസ് ഹെഡ് കൃപ ശങ്കർ മിശ്ര, സോണൽ ബിസിനസ് കോ ഓർഡിനേറ്റർ യൂങ് ഹൂൻ യുൻ, സോണൽ പാർട്‌സ്, സർവീസ് ഹെഡ് തനശങ്കർ എസ്., ഡീലർഷിപ്പ് പങ്കാളികളായ ഉദയ് കുമാർ റെഢി, ലിഖിത റെഢി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദൻ, കെഷ്വിൻ ഹ്യൂണ്ടായി സി.ഇ.ഒ സഞ്ചു ലാൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയത്തും പുതിയ ഷോറൂം ഉടൻ ആരംഭിക്കുമെന്നും കൂടുതൽ മേഖലകളിലേക്ക് വിപണി വ്യാപിപ്പിക്കുമെന്നും കെഷ്വിൻ ഹ്യൂണ്ടായി സി.ഇ.ഒ സഞ്ചു ലാൽ രവീന്ദ്രൻ പറഞ്ഞു.

TAGS: BUSINESS, HUNDAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360