SignIn
Kerala Kaumudi Online
Monday, 18 May 2026 12.37 AM IST

ബജാജ് പൾസർ മോഡലുകൾക്ക് വില ഇളവ്

pulsor

കൊച്ചി: ടൂ വീലർ, ത്രീ വീലർ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ജനപ്രിയ മോഡലുകളായ പൾസർ 150, പൾസർ 125 എന്നിവയ്ക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ചു. യഥാക്രമം 1,10,896 ഉം 87,255 ഉം രൂപയിൽ ആരംഭിക്കുന്ന പൾസർ 150, പൾസർ 125 മോഡലുകൾക്ക് 3,000 രൂപ ഇളവ് ലഭിക്കും. പുതുക്കിയ മോഡലുകൾ പുതിയ നിറങ്ങളിലും ഗ്രാഫിക്‌സിലുമാണ് അവതരിപ്പിക്കുന്നത്. മികച്ച പ്രകടനം, സുഖകരമായ യാത്ര, വിശ്വാസ്യത എന്നീ അടിസ്ഥാന ഗുണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് കൂടുതൽ ആധുനികവും നൂതനവുമായ ഫീച്ചറുകൾ മാറ്റത്തിലൂടെ ലഭ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, BAJAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360