
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സാഹസിക ടൂറിംഗ് മോട്ടോർ സൈക്കിളായ എൻ.എക്‌സ് 500ൽ ഇ ക്ലച്ച് സാങ്കേതികവിദ്യ കൂട്ടിച്ചേർത്തു. സ്റ്റാർട്ടിംഗ്, ഗിയർ മാറ്റം, നിറുത്തൽ എന്നിവയിൽ ഇ ക്ലച്ച് ഇലക്ട്രോണിക് നിയന്ത്രണം ഉപയോഗിക്കും. യാത്രികൻ ക്ലച്ച് പ്രവർത്തിപ്പിക്കേണ്ട ആവശ്യകത ഇതുമൂലം കുറയും.
തിരക്കേറിയ നഗര റോഡുകളിലും ഹൈവേകളിലും സഞ്ചരിക്കുമ്പോൾ ക്ലച്ച് പ്രവർത്തനം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ കൂട്ടിച്ചേർക്കൽ സഹായിക്കും.
ഹോണ്ട മോട്ടോർ സൈക്കിളുകളിലെ റൈഡിംഗ് അനുഭവം ഇ ക്ളച്ച് കൂടുതൽ സുഖകരമാക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു,
471 സിസി ലിക്വിഡ്കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ് എൻ.എക്‌സ് 500ന് കരുത്ത് പകരുന്നത്, 6സ്പീഡ് ട്രാൻസ്മിഷൻ ലഭിക്കും. മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കും.
മനേസർ, തപുകര, നർസപുര, വിത്തലാപൂർ എന്നിവിടങ്ങളിൽ നാല് പ്ലാന്റുകളാണ് ഹോണ്ടയ്‌ക്കുള്ളത്. 7,000ത്തിലധികം ടച്ച് പോയിന്റുകളും 70 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. 2050ഓടെ വാഹന കൂട്ടിയിടി മരണങ്ങൾ ഇല്ലാതാക്കാക്കുകയെന്ന ലക്ഷ്യത്തോടെ ഉത്പ്പന്നങ്ങളിലും പ്രവർത്തനങ്ങളിലും പരിഷ്‌കരണങ്ങൾ നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |