SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 AM IST

വിഷ്‌ണുഭവൻ ഉത്പന്നങ്ങൾ കേരള വിപണിയിൽ

vishnu

കൊച്ചി: തൊടുപുഴ ആസ്ഥാനമായ വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്റെ ഫ്രോസൺ ഫുഡ് ഉത്പന്നങ്ങൾ വിഷ്ണുഭവൻ ബ്രാൻഡിൽ കേരളത്തിൽ വിപണിയിലെത്തി. ഗ്രൂപ്പ് മൂന്നു വർഷമായി യു.കെ., യു.എസ്, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളാണിതെന്ന് വിഷ്ണുഭവൻ ഫ്രോസൺ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിസിനസ് ഹെഡ് കുരുവിള മാത്യു വിപണനോദ്ഘാടനം നിർവഹിച്ചു.

ചക്കപ്പഴം, കുമ്പിളപ്പം, സുഖിയൻ, ഇടിച്ചക്ക തോരൻ, വാഴച്ചുണ്ട് തോരൻ, ചേന മെഴുക്കുപുരട്ടി, കാളൻ, അവിയൽ, കടലക്കറി എന്നിങ്ങനെ 12 ഉത്പന്നങ്ങളാണ് വിപണിയിലെത്തിയത്.

മൂന്നു വർഷത്തിനകം 100 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. 1968ൽ വിഷ്ണു നമ്പൂതിരി തുടക്കമിട്ട ബ്രാഹ്മിൺസ് ബ്രാൻഡിനെ 2023ൽ വിപ്രോ ഏറ്റെടുത്തു. വിഷ്ണു നമ്പൂതിരിയുടെ മകൻ ശ്രീനാഥാണ് വിഷ്ണുഭവൻ ബ്രാൻഡിന് തുടക്കമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, VISHNUBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360