
കൊച്ചി: അമിതമായ ഡിജിറ്റൽ ഉപയോഗം സൃഷ്‌ടിക്കുന്ന മാനസിക വിഭ്രാന്തി ബോധവത്‌കരണത്തിന് മണപ്പുറം ഫൗണ്ടേഷൻ ''ഡിജിറ്റൽ ഡിമെൻഷ്യ അണ്ടർസ്റ്റാന്റിംഗ് ആൻഡ് അഡ്രസിംഗ് ദി കോഗ്‌നിറ്റീവ് കോസ്റ്റ് ഒഫ് ടെക്‌നോളജിയിൽ '' ചർച്ച സംഘടിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ സി.എസ്.ആർ വിഭാഗമാണ് മണപ്പുറം ഫൗണ്ടേഷൻ.
ഡിജിറ്റൽ ആശ്രയം അനുദിനം കൂടുന്നതിനാൽ സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗത്തിന്റെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖർ പങ്കെടുത്തു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ.മനോജ് ശർമ്മ, മാനസികാരോഗ്യ വിദഗ്ധനും അറിയപ്പെടുന്ന സൈക്യാട്രിസ്റ്റുമായ ഡോ.ഹരീഷ് ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.
ബിസിനസിനപ്പുറം സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സംവാദങ്ങളിലേർപ്പെടാൻ കോർപ്പറേറ്റ് മേഖലയ്ക്ക് ബാദ്ധ്യതയുണ്ടെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടുമായ വി.പി. നന്ദകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |