
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മുന്നേറ്റത്തിനും നബാർഡിന്റെ സമ്പൂർണ പിന്തുണയുണ്ടാകുമെന്ന് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീശനുമായി ചേംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നബാർഡ് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്ടിവിറ്റി തുടങ്ങിയ പദ്ധതികളെ നബാർഡ് പിന്തുണയ്ക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ജലജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികൾ, കിഫ്ബി, ഫുഡ് പാർക്കുകൾ എന്നിവയ്ക്കുള്ള നബാർഡിന്റെ ധനസഹായവും പങ്കാളിത്തവും ചർച്ച നടത്തി.
കാർഷിക മേഖലയിലെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരം, കാർഷിക സംരംഭങ്ങൾക്ക് പിന്തുണ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ നബാർഡ് പങ്കാളികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |