SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

ഐ.പി.ഒ വിപണിയിൽ പണകിലുക്കം

ipo

കൊച്ചി: ഇന്ത്യയിലെ പ്രാഥമിക ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണി കരുത്തോടെ വീണ്ടും സജീവമാകുന്നു. നടപ്പുമാസം ആറ് കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 15,000 കോടി രൂപയാണ് സമാഹരിക്കുന്നത്. നടപ്പുവാരം എസ്.ബി,ഐ ഫണ്ട്സ് മാനേജ്‌മെന്റിന്റെ ഐ.പി.ഒയ്ക്ക് തുടക്കമാകും. കാലിബർ മൈനിംഗ് ആൻഡ് ലോജിസ്‌റ്റിക്‌സ്, മിൽക്കി മിസ്‌റ്റ് ഡെയറി ഫുഡ്സ്, ജൂനിപ്പർ ഗ്രീൻ എനർജി, ലോഹിയ കോർപ്പ്, മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് എന്നിവയുടെ ഓഹരി വിൽപ്പനയും അടുത്ത രണ്ടാഴ്ചയിൽ നടക്കും. ജൂണിൽ ഏഴ് കമ്പനികൾ ചേർന്ന് 2,718 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. ജൂലായിൽ ഇതുവരെ മൂന്ന് കമ്പനികളുടെ ഐ.പി.ഒ നടന്നു.

പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രാരംഭ ഓഹരി വിൽപ്പന രംഗത്ത് മാന്ദ്യം ശക്തമാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും നാണയപ്പെരുപ്പ ഭീഷണിയും ഐ.പി.ഒ വിപണിക്ക് തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360