SignIn
Kerala Kaumudi Online
Monday, 13 July 2026 3.33 AM IST

ബാങ്കുകൾ ജീവനക്കാരെ കുറയ്ക്കുന്നു

bank

ഓട്ടോമേഷൻ തിരിച്ചടി

കൊച്ചി: ബാങ്കുകൾ എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ജീവനക്കാരുടെ എണ്ണത്തിൽ 3,340 പേരുടെ കുറവുണ്ട്. മാർച്ച് 31ന് അവസാനിച്ച കാലയളവിൽ എച്ച്.ഡി.എഫ്.സി ബാങ്കിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2,11,178ലേക്ക് കുറഞ്ഞു. ക്ളെറിക്കൽ, സബോർഡിനേറ്റ് വിഭാഗങ്ങളിലെ ജീവനക്കാരിൽ 8,000 പേരുടെ കുറവുണ്ട്. ഉപഭോക്തൃ സേവനത്തിനായി എ.ഐയുടെ സാദ്ധ്യതകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങളിൽ മാനവ വിഭവശേഷി കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നു. നിലവിലുള്ള ജീവനക്കാരെ വിപണന രംഗത്ത് ഉപയോഗപ്പെടുത്തി കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ബാങ്കുകൾ ആലോചിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360